മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും മേള അടക്കം വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സജീവസാന്നിധ്യവുമായിരുന്ന കാവുങ്കര പട്ടളായിൽ പി. എം. ബഷീർ (75) അന്തരിച്ചു. എസ്. എൻ. ഡി. പി. ജംഗ്ഷനിലെ സ്ക്കൈലാബ് ഇലക്ട്രോണിക്സ് ഉടമയാണ്. ഭാര്യ: റംല. മക്കൾ: റീബ, റഫീഖ്. മരുമക്കൾ: ഫൈസൽ, സ്വപ്ന. ഖബറടക്കം മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക്.