കോതമംഗലം: ജോലിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് മരിച്ചു. അടിവാട് തെക്കേ കവലയില്‍ താമസിക്കുന്ന കിഴക്കേല്‍ വീട്ടില്‍ പരേതനായ ഖാദറിന്റെ മകന് ഷറഫുദ്ദീന് (അഷറഫ്-50) ആണ് മരിച്ചത്. ഞായറാഴ്ച ജോലിക്കിടെ കൂത്താട്ടുകുളം അറൂര്‍ വച്ചായിരുന്നു ഷോക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂത്താട്ടുകുളത്ത് കെ.എസ്.ഇ.ബി ലൈന്മാന് ആയിരുന്നു. ഭാര്യ: റസീന. മക്കള്‍: സുഹൈല്‍,ഫാത്തിമ

