കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെളളച്ചാട്ടത്തില്‍ വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി.
കൂടെ ഉണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് മുതിര്‍ന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്. പിന്നീട് കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരം അറിഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തില്‍പ്പെട്ട അഞ്ച് പേരാണ് വെളളത്തില്‍ മുങ്ങിപ്പോയത്.


