ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൗഗാം മേഖലയിലെ വഗൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച രാത്രിയോടെയാണ് ശ്രീനഗര്‍ വെച്ച് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിലുണ്ടായത്. പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയാണെന്ന് കാഷ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി. കൂടുതൽ സൈന്യത്തെ സംഭവ സ്ഥലത്തേക്ക് വിന്ന്യസിക്കാൻ ആണ് തീരുമാനം.


