സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസായ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തെ ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാറത്തോട് സ്വദേശിയായ അബ്ദുള്‍ സലാമിന് രോഗ ബാധ എവിടെനിന്ന് ഉണ്ടായതെന്ന് ഇത് വരെ വ്യക്തമല്ല. ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന ഇദ്ദേഹത്തിന്റെ മരണം കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ്.

