കണ്ണൂര്‍ പയ്യന്നൂരില്‍ ക്വാറന്റൈനിലായിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തില്‍ നിന്ന് കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്.
ചായ കൊടുക്കാന്‍ ബന്ധു എത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്രിക ഉപയോഗിച്ചാണ് കഴുത്തറുത്തത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


