സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ കൊളച്ചേരി കോടിപ്പൊയില്‍ സ്വദേശി മൂസ ഹാജിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മൂസ ഹാജി. ആന്റിജന്‍ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്, കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി, വയനാട് നെല്ലിയമ്പം സ്വദേശി അവറാന് എന്നിവരാണ് മരിച്ചത്.

