സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന് (65) ആണ് മരിച്ചത്. ശ്വാസകോശാര്‍ബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, സംസ്താനത്ത് കൊവിഡ് മരണങ്ങളും കൊവിഡ് രോഗികളുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.

