തിരുവനന്തപുരം: വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍ പുഞ്ചിരിച്ചുകൊണ്ട് കാറിലിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച സംസ്ഥാന വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍. വണ്ടിപ്പെരിയാറിലെ കുഞ്ഞിൻ്റെ അതിക്രൂര കൊലപാതകം കേരളം ഒന്നാകെ ചര്‍ച്ച ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ പുഞ്ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ രോഷം ഉയരുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് വിമര്‍ശനം അറിയിച്ചത്. ഇതോടെ ഒടുവില്‍ ഷാഹിദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
വനിതാ കമ്മിഷന് അംഗത്തിൻ്റെ ‘ഉല്ലാസ’ പോസ്റ്റ്. ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം തുടങ്ങി നിരവധി കമന്റുകളും വിമര്‍ശനങ്ങളുമാണ് പോസ്റ്റിനു താഴെ ഉയർന്നത്. ഇതോടെയാണ് ഷാഹിദ പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇതിനോടകം പോസ്റ്റിൻ്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തതോടെ അതിനെ പരിഹസിച്ചും നിരവധി പേര് രംഗത്തെത്തി.