വയനാട്: തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ആസാം സ്വദേശി ജമാല്‍ (36) ആണ് മരിച്ചത്.സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്.
ഇവരെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 7.30ന് തിരുനെല്ലി അപ്പപ്പാറ തോല്‍പ്പെട്ടി റോഡിലെ ചേകാടിയിലാണ് അപകടം.
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്റെ ജോലിയെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് ആസാം സ്വദേശികളും ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു മലയാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.


