മൂവാറ്റുപുഴ: തീക്കൊള്ളി പാറയില്‍ റിട്ടയേര്‍ഡ് കെ.എസ്.ആര്.ടി.സി ജീവനക്കാരന് റോഡില്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സിക്ക് സമീപം താമസിക്കുന്ന കുന്നേല്‍ വീട്ടില്‍ ബേബിക്കുട്ടന് എന്ന് വിളിക്കുന്ന കെ. എന്‍. അജയകുമാര്‍ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
ബൈക്കില്‍ തീകൊള്ളിപാറയില് എത്തിയ അജയകുമാര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും,പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല. അത്മഹത്യ കാരണമെന്താണെന്ന് മൂവാറ്റുപുഴ പൊലീസ് അന്വേഷിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് അത്മഹത്യയുടെ കാരണമെന്നാണ് സൂചന. മൃദുദേഹം പോസ്റ്ര് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും . ഭാര്യ: ഉമാദേവി . മകള്‍: കീര്‍ത്തന . മരുമകന് : അമല്‍.


