കൊല്ലം അഴീക്കലില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് കായംകുളം പൊഴിക്ക് സമീപം തിരയില്‍ പെട്ട് നിയന്ത്രണം വിട്ടു മണല്‍ തിട്ടയില്‍ ഇടിച്ചു തകര്‍ന്നു. ഒരു മത്സ്യത്തൊഴിലാളി മരിച്ചു. 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശ്രായിക്കാട് സുബാഷ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. ബോട്ട് പൂര്‍ണമായി തകര്‍ന്നു. ചെറിയ അഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കീര്‍ത്തന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.


