മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രഹ്ന, മക്കളായ ആദിത്യന്, (12 ) അര്ജുന് (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഒരു കുട്ടിയ്ക്കു അനക്കമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല
ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


