പാലക്കാട്: നെന്മാറ, കൈപ്പഞ്ചേരി ഇടിയംപൊറ്റയില്‍ കര്ഷകന് ജീവനൊടുക്കി. പരേതനായ പഴനിയാണ്ടിയുടെ മകന് സോമന് (59) ആണ് മരിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സോമന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പല ബാങ്കുകളില്‍നിന്നായി വായ്പയെടുത്തിരുന്നെന്നും കൃഷി നഷ്ടത്തെത്തുടര്‍ന്ന് തിരിച്ചടവ് സാധ്യമായില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അമ്മ: വിലാസിനി. ഭാര്യ: മഞ്ജു. മക്കള്‍: വീണ, സൂര്യ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.