കോതമംഗലം: സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സിദ്ധീക്കുല്‍ അക്ബര്‍ തോട്ടത്തിക്കുളം (58) ഹൃദയാഘാതത്തെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നിര്യാതനായി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് മക്കാരുപിളളയുടെ മകനാണ്. മൂന്ന് വട്ടം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുകയും പൊതു ജനങ്ങളില്‍ ഏറെ സ്വീകാര്യനായിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. കര്‍ഷക സംഘം കോതമംഗലം ഏരിയ ജോയിന്‍ സെക്രട്ടറിയുടെ ചുമതല കൂടിയുണ്ടായിരുന്ന സിദ്ധീക്കുല്‍ അക്ബര്‍ കുറ്റിലഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് . ഭാര്യ ഖദീജ തോട്ടത്തിക്കുളം ( മുളക്കകുടി) കുടുംബ അംഗം. മക്കള്‍ : ഷഹബാസ്,മുഹമ്മദ് സഹീല്‍,ഷബന,മരുമക്കള്‍; ഹമീദ ഷിബിന്‍ ഖബറടക്കം ബുധനാഴ്ച 12 മണിക്ക് മേതല മുഹിയൂദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

