മൂവാറ്റുപുഴ: ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവ് എബ്രഹാം പൊന്നുംപുരയിടം (കുട്ടിയച്ചന്‍-79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 3 ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.
കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം, എറണാകുളം ജില്ല സെക്രട്ടറി, മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, കരകൗശല വികസന കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ അല്‍ഫോന്‍സ ചിറക്കടവ് താമരക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സുരേഷ്, രാജേഷ് (ആവോലി പഞ്ചായത്ത് അംഗം), റാണി. മരുമക്കള്‍: ലിമി പൊന്കല്ലിങ്കല് വാഴക്കുളം, ജിജി മാപ്പിളമാട്ടേല്‍ ആനിക്കാട്, ബിനോയ് ഇഞ്ചിപ്പിള്ളില് മാറാടി.