കാസര്‍ഗോഡ് കീഴൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാര്‍ത്തിക്ക് എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ആഞ്ജനേയ എന്ന ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഏഴു പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. നാല് പേര് ഇന്നലെ രക്ഷപ്പെട്ടിരുന്നു. രവി, ഷിബിന്‍, മണികണ്ഠന്, ശശി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.


