ധാക്കാ: ബംഗ്ലാദേശില്‍ വിവാഹ ചടങ്ങിനിടെ ഇടിമിന്നലേറ്റ് 16 പേര് മരിച്ചു. വരന് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വധു സുരക്ഷിതയാണ്. പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെനവബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. ബോട്ടിലൂടെ നദി മാര്‍ഗം വിവാഹ സ്ഥലത്ത് എത്തിയ സംഘം മഴ വന്നതോടെ ഒരു ഷെട്ടില്‍ കയറി നിൽക്കുകയായിരുന്നു. വരനും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നില്ല.
തുടര്‍ച്ചയായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. കാലവര്‍ഷത്തിൻ്റെ ഭാഗമായി ബംഗ്ലാദേശില്‍ കനത്ത മഴയും ഇടിമിന്നലൂം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോക്സ് ബസാറില്‍ ആറ് റൊഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളടക്കം 20 പേര് മരണമടഞ്ഞിരുന്നു.


