മുംബൈ: ജന്മഭൂമി മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ലീല ഗ്രൂപ്പ് മുന്‍ ഫിനാഷ്യല്‍ ഡയക്ടറുമായിരുന്ന ചങ്ങനാശേരി പെരുന്ന മാടയില്‍ സോമനാഥന് ( ആര്. എസ്. നായര്‍ -76) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.
സ്റ്റേറ്റ് ബാങ്കില്‍ ഓഫീസറായിരിക്കവെയാണ് ജോലി രാജിവെച്ച് ബോംബെ ലീലാ പെന്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയക്ടറായി ചുമതലയേറ്റത്. വിരമിച്ച ശേഷം സ്വന്തമായി ടൂറിസം പ്രോജക്ട് നടത്തി വരുകയായിരുന്നു. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ താമസിച്ചാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായത്. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ മുഖ്യ സംഘാടകനും സ്ഥാപക ട്രസ്റ്റിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. സമസ്ത കേരള നായര്‍ സമാജം ജനറല്‍ സെക്രട്ടറി, ഇന്റലക്ച്വല്‍ ഇനിഷേറ്റീവ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനം- 2018 ന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു. ഭാര്യ : രജനി നായര്‍. മക്കള്‍: പ്രീതി നായര്‍, പ്രേം നായര്‍, പ്രിയ നായര്‍, പ്രിയ നായര്‍, കൃഷ്ണ നായര്‍. അനിയന്: ഡോ. അതിഥി പ്രേം.


