കൊല്ലം അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്എസ്എസ് വിദ്യാര്‍ത്ഥി അഭിഷേക് ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം രാത്രി 12 കഴിഞ്ഞാണ് അഭിഷേക് ഉറങ്ങാന്‍ കിടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെ ഉറക്കം ഉണരാതായതോടെ വീട്ടുകാര്‍ വിളിക്കുകയായിരുന്നു. അപ്പോഴാണ് അഭിഷേക് മരിച്ചുവെന്ന് മനസിലാകുന്നത്.
ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആയതു കൊണ്ട് തന്നെ മരണത്തിന് ദുരൂഹതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം അഭിഷേകിന് തടി കൂടുതലായതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റ് തരത്തിലുള്ള രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.