ആലുവ: കടുങ്ങല്ലൂര്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകന് പ്രിഥിരാജ് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്. ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കയച്ചു.
പഴവും ചോറും നല്കിയാല് വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടു പോന്നു. ഇന്നലെ രാത്രി കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തും മുമ്പെ മരിച്ചു. കുട്ടിയുടെ സ്രവം കോ വിഡ് പരിശോധനക്കെടുത്തു. വിവാദമായതിനാല്‍ പോലീസ് സര്ജന് പോസ്റ്റ് മോര്‍ട്ടം നടത്തും.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം അറിയാന്‍ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.


