സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടുകാര്‍ ക്രൂരമായി ഉപദ്രവിക്കുകയും മര്‍ദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
രണ്ട് വയസ്സും നാലരവയസ്സും പ്രായമായ കുട്ടികളേയും സൈഫുന്നിസയേയും കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ കൊണ്ട് വിടാമെന്ന പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി വൈത്തിരിയില്‍ ഇറക്കിവിട്ടതായിട്ടാണ് പരാതി. സംഭവത്തെ തുടര്‍ന്ന് സൈഫുന്നിസ ബന്ധുക്കളോടൊപ്പം കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. വസ്ത്രങ്ങളും മറ്റും എടുക്കാനായി പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ സഹോദരന് ക്രൂരമായി മര്‍ദ്ദിച്ചത്.
കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയെ പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായി സൈഫുന്നിസ പറഞ്ഞു.
ആദ്യം പരാതി നല്കിയപ്പോള് മുതല്‍ പൊലീസിന്റെ ഭാഗത്തു നിന്ന് മൃതു സമീപനമാണ് ഉണ്ടായതെന്ന് സൈഫുന്നീസ ആരോപിച്ചു. പൊലീസിന്റെ വാക്ക് വിശ്വസിച്ച് പോയപ്പോഴാണ് ഭര്‍തൃവീട്ടില്‍ നിന്ന് മര്‍ദ്ദനമേറ്റത്. എന്നിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഇതിന് മുമ്പും ഗാര്‍ഹിക പീഡനത്തിന് സൈഫുന്നീസ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വന്നതിനാലാണ് കേസ് എടുക്കാന്‍ വൈകിയതെന്നും ചേവായൂര്‍ പൊലീസ് അറിയിച്ചു.


