ശിവശങ്കറിന് ഡോളര്‍ കടത്തിലും ബന്ധമെന്ന് കസ്റ്റംസ് വെളിപ്പെടുത്തല്‍. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. ഡോളര്‍ കടത്തും സ്വര്‍ണ കടത്തും തമ്മില്‍ ബന്ധമുണ്ട്. എം. ശിവശങ്കറിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുണ്ട്. മൂന്ന് ഫോണ്‍ ഉപയോഗിച്ചു, ഒരു ഫോണ്‍ മാത്രമെന്ന് കള്ളം പറഞ്ഞുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസ് നിര്‍ണായക ഘട്ടത്തിലാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മൂന്നുമണിയോടെ എം. ശിവശങ്കറിനെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കും.
സ്വപ്നാ സുരേഷ്, എം. ശിവശങ്കര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. സ്വപ്നയെയും സരിത്തിനെയും ഡോളര്‍ കടത്തു കേസിലും, എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും ആയിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്.