കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സൂഫിയാന് കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. കൊടുവളളി വാവാട് സ്വദേശിയാണ് സൂഫിയാന്.
പോലീസ് ഇയാളുടെ കാറ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കിയത് സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി.
രാമനാട്ടുകരയില്‍ അപകടം നടന്ന സ്ഥലത്തും സൂഫിയാന് എത്തിയിരുന്നു. മുമ്പ് രണ്ടുതവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂഫിയാന്റെ സഹോദരന് ഫിജാസ് കഴിഞ്ഞ ദിവസം ആണ് പോലീസ് അറസ്റ്റ് ചെയ്തത്.


