അട്ടപ്പാടി മധുവധക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ എ രമേശനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാനത്ത് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത് അപൂര്‍വ്വമാണ്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന് ആവശ്യം.
റിപ്പോര്‍ട്ട് കോടതിയിലെത്താത്തത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് പറഞ്ഞു.


