ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊന്‍പതുകാരി മരിച്ചു. ഡല്‍ഹി എയിംസില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. അതേസമയം കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം 14ന് ആണ് നാല് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയത്. അമ്മയൊക്കൊപ്പം പുല്ല് വെട്ടാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു.
കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള് കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന് ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നീട് ബോധരഹിതയായ മകളെ അമ്മ കണ്ടെത്തുകയായിരുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഉന്നതജാതിക്കാരായ ചിലരാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സന്ദീപ് എന്ന് പേരുള്ള ആള്‍ക്ക് നേരെയാണ് കുടുംബം വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ പരിസരത്ത് താമസിക്കുന്ന ദളിത് വിഭാഗക്കാരെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളാണെന്നും ആരോപണം.
ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആദ്യം ഹത്റാസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചു. ആരോഗ്യനില വീണ്ടും മോശമായതോടെയാണ് പെണ്‍കുട്ടിയെ കൂടുതല്‍ ദില്ലി എംയിസിലേക്ക് മാറ്റിയത്. നിലവില്‍ കൈയും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി.
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് അറിയിച്ചു. അതെസമയം പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് വൈകിയെന്ന് കുടുംബം ആരോപിക്കുന്നത്


