സൗദി : സൗദി അറേബ്യയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ മുഹ്സിനയാണ് സൗദിഅറേബ്യയിലെ മക്കയില്‍ മരിച്ചത്.
മക്കയിലെ താമസസ്ഥലത്ത് ഇക്കഴിഞ്ഞ 21 നാണ് മുഹ്സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പി കെ ബി രവിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു. മുഹ്സിനയുടെ വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മുഹ്സിനയുടെ ബന്ധുക്കൾ ഭര്‍ത്താവിനെതിരെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
ഒരു മാസം മുന്‍പ് ഭർത്താവായ സമീർ മുഹ്സിനയുടെ ജോലി സ്ഥലത്ത് എത്തുകയും യുവതിയുടെ കൈയിൽ നിന്നും പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന് വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. സമീറിൻ്റെയോ ഇയാളുടെ വീട്ടുകാരുടെയോ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം, മുഹ്സിനയുടെ മരണം ആത്മഹത്യയാണെന്ന് സൗദി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.