കൊല്ലം : കൊട്ടിയത്ത് നിന്നും കാണാതായ ബ്യൂട്ടീഷ്യന് ട്രെയിനറായ യുവതിയെ പാലക്കാട് വച്ച് കൊലപ്പെടുത്തി. തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശിയെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 17നാണ് പെണ്‍കുട്ടി മുങ്ങിയത്. ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും പോയത്. രണ്ടുദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.