തിരുവനന്തപുരം: ആറ്റുകാല്‍ പാടശേരിയില്‍ യുവാവിന്റെ കാല് വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. രണ്ടു കാലുകള്‍ക്കും വെട്ടേറ്റ ശരത്തിന്റെ പരിക്കുകള്‍ ഗുരുതരമാണ്. ബിജു, ശിവന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ വെട്ടിയതെന്നും നേരത്തെ ഒരേ ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവരെന്നുമാണ് വിവരം. കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് ഒരു ഓട്ടോ അടിച്ചു തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ പ്രശ്നം നിലനില്‍ക്കെയാണ് ശരത്തിന് നേരെയുണ്ടായ ആക്രമണം. സംഭവത്തില്‍ തിരുവന്തപുരം ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.


