ശ്രീവല്‍സം ഗ്രൂപ്പ് ചെയര്മാന് രാജേന്ദ്രന് പിള്ളയില്‍ നിന്ന് പണം തട്ടാന്‍ മോന്സന് ഉപയോഗിച്ചത് സഹായിയുടെ പേരിലെ അക്കൗണ്ട്. തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി ശ്രീവല്‍സം ഗ്രൂപ്പില്‍ നിന്ന് വാങ്ങിയ 2 കോടി രൂപയുടെ ഇടപാട് നടത്തിയതായി മോന്‍സന്റെ സഹായി അജിത്ത് പറഞ്ഞു. ബാംഗ്ലൂരിലെ ബിസിനസുകാരായ തന്റെ രണ്ട് സുഹൃത്തുക്കളില്‍ നിന്ന് 40 കോടിരൂപ മോന്സന് തട്ടിയെടുത്തതായും അജിത്ത് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇടുക്കി സ്വദേശിയായ അജിത്ത് പത്ത് വര്‍ഷത്തിലധികമായി മോന്‍സന്റെ വിശ്വസ്തനായ സഹായിയായിരുന്നു. അജിത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് മോന്സന് പണം തട്ടിയെടുത്തത്. ഇത് കേസ് ആയതോടെ എട്ട് മാസം മുന്‍പ് മോന്‍സനുമായി അജിത്ത് തെറ്റി പിരിഞ്ഞു. ചേര്‍ത്തല സിഐ വഴി കള്ളക്കേസുണ്ടാക്കി തന്നെ ഭീഷണിപ്പെടുത്തിയെന്നും അജിത്ത് പറയുന്നു.
ബാംഗ്ലൂരിലെ ബിസിനസുകാരായ രാമചന്ദ്രന്, രാജീവ് എന്നിവരില്‍ നിന്ന് പല ഘട്ടങ്ങളിലായി നാല്പത് കോടിയലധികം കൈപറ്റി. ഇതില്‍ ബാങ്ക് വഴി നല്‍കിയത് ആറ് കോടി രൂപ. മോന്സന് ഡോക്ടര്‍ അല്ലെന്നും വ്യാജമായാണ് ചികിത്സ നടത്തുന്നതെന്ന് മോന്‍സന്റെ ഭാര്യ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അജിത്ത് പറയുന്നു.
കൊച്ചിയിലെ പൊലീസ് ഉന്നതന് 3 ലക്ഷം രൂപ നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നും അജിത്ത് പറഞ്ഞു. മോന്‍സനെതിരെ പരാതി നല്കിയവരില് നിന്നെല്ലാം പണം കൈപറ്റുന്നതിനും അജിത്ത് സാക്ഷിയാണ്. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചിട്ടുമുണ്ട്.


