കാക്കനാട് എം.ഡി.എം.എ കേസില്‍ പ്രതിചേര്‍ക്കാതെ വിട്ടയച്ച യുവതി അറസ്റ്റില്‍. തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലഹരി കടത്ത് കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആറാം പ്രതിയായാണ് ഇവരുടെ അറസ്റ്റ്. ചെന്നൈയില്‍ നിന്ന് എം.ഡി.എം.എ എത്തിച്ചത് ത്വയ്ബയുടെ സംഘമെന്ന് എക്സൈസ്.
ലോക്ഡൗണ്‍ മറയാക്കി കൊച്ചിയിലെ അപ്പാര്മെന്റുകളില് ലഹരിമരുന്ന് ഇടപാടുകള്‍ നടന്നെന്ന് സൂചന ലഭിച്ചു. കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റുകള്‍ നിരീക്ഷണത്തിലെന്ന് എക്സൈസ് കമ്മിഷണണര് ടി.എ.കാസിം പറഞ്ഞു. പ്രതികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.


