സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ തുടങ്ങി. രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഇന്നലെ പത്ത് മണിക്കൂര്‍ നീട്ടുനിന്ന ചോദ്യം ചെയ്യലാണ് നടന്നത്. രാവിലെ 9.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ 7 മണിയ്ക്ക് പൂര്‍ത്തിയാക്കിയ എന്‍ഐഎ ആണ് ശിവശങ്കറിനായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തതത്. ഉദ്യോഗസ്ഥരില്‍ ചിലരും ഹോട്ടലില്‍ തങ്ങുന്നുണ്ട്. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന് താമസം ഒരുക്കിയത്. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ഇന്ന് രണ്ടിലൊന്നറിയാം, ശിവശങ്കറിന്റെ നിര്‍ണ്ണായക ചോദ്യം ചെയ്യല്‍ തുടങ്ങി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

