മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ 13കാരിയെ ലഹരിമരുന്ന് നല്കി മയക്കി ബലാത്സംഗം ചെയ്തു. കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കംല നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രദേശത്തു നടന്ന പാര്‍ട്ടിക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മദ്യം നല്കി ബലാത്സംഗം ചെയ്തത്. ‘ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ കംല നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തിരോധാന കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു’.
‘പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് നല്‍കുകയും അബോധാവസ്ഥയിലായതിനു പിന്നാലെ അവളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. രണ്ട് പേരില്‍ ഒരാളാണ് ബലാത്സംഗം ചെയ്തത്. രണ്ടാമന് അയാള്‍ക്കു വേണ്ട എല്ലാ സഹായവും പിന്തുണയും നല്കി. പ്രതികളെ പെണ്‍കുട്ടിക്ക് അറിയാമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് എല്ലാവരും പോയ സമയത്താണ് സംഭവം നടന്നത്’- അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രുത്കീര്‍ത്തി സോമവന്‍ഷി പറഞ്ഞു.
രണ്ട് പ്രതികളെയും വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അഡീഷണല്‍ ഡി.സി.പി സോമവന്‍ഷി കൂട്ടിച്ചേര്‍ത്തു.


