കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ സഹോദരിമാരായ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷന് ഭാഗത്തുള്ള സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്.
പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരനായി പാമ്പാടി എസ്എച്ച്ഒ യു. ശ്രീജിത്തും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്റെ കുടുംബത്തിന്റെ താമസം. കാത്തിരപ്പള്ളി DYSP ശില്പ്പയുടെയുടെ നിര്‍ദേശ പ്രകാരം പാമ്പാടി സി.ഐ ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല.


