മൂവാറ്റുപുഴ: മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ മൂവാറ്റുപുഴയില്‍ റിലേ സത്യഗ്രഹം തുടങ്ങി. പോത്താനിക്കാട് പോക്സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ എംഎല്‍എ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് സിപിഎം വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഏരിയാ തലത്തില്‍ റിലേ സത്യഗ്രഹം തുടങ്ങിയത്. മൂവാറ്റുപുഴ നെഹൃ പാര്‍ക്കിലാണ് സമരം. ആദ്യ ദിവസം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയാ കമ്മിറ്റി നടത്തിയ സമരം മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി പി നിഷ അധ്യക്ഷയായി. സിപിഎം ഏരിയാ സെക്രട്ടറി എം ആര് പ്രഭാകരന്, മഹിളാ അസോസിയേഷന് ഏരിയാ പ്രസിഡന്റ് ഷാലി ജെയിന്, ഏരിയാ ട്രഷറര്‍ രാജി ദിലീപ്, സുജാത സതീശന്, ലീല ബാബു, എന്നിവര്‍ സംസാരിച്ചു.
എസ്എഫ്ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച നടന്ന റിലേ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.


