പാലക്കാട്: പാലക്കാട് അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റും , 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റുമാണ് പിടികൂടിയത്. 2000 ലിറ്റര്‍ വ്യാജ കള്ളും, 12 ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവത്തില്‍ ഏഴ് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ തൃശൂര്‍ സ്വദേശി സോമന് നായരാണ് മുഖ്യപ്രതിയെന്ന് എക്സൈസ് പറഞ്ഞു. ഇയാള്‍ ഇപ്പോൾ ഒളിവിലാണ്. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ കള്ള് നിര്‍മാണം. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്കോഡാണ് പരിശോധന നടത്തിയത്.
അതേസമയം പ്രതികള്‍ പണം വാഗ്ദ്ധാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എക്സൈസ് സി ഐ അനില്‍കുമാര്‍ പറഞ്ഞു. പത്ത് ലക്ഷം രൂപയാണ് വാഗ്ദ്ധാനം ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.


