കോട്ടയം മുണ്ടക്കയത്ത് ആറ്റില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി റിപോര്‍ട്ട്. സംഭവത്തില്‍ 20 വയസ്സുള്ള മൂന്ന് യുവാക്കളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ വിഷംകഴിച്ച ശേഷം ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കു കയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടികളിലൊരാള്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായത്.
ടിക്ടോക് ചെയ്തതിന് വീട്ടുകാര്‍ വഴക്കു പറയുമെന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടികള്‍ ആദ്യം പറഞ്ഞതെങ്കിലും ബസില്‍ കയറി മുണ്ടക്കയത്ത് എത്തി വിഷം കഴിച്ച ശേഷം കൈകള്‍ കെട്ടിയാണ് ഇരുവരും ആറ്റില്‍ ചാടിയത്.


