തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ഇന്നലെ രാത്രിയിലായിരുന്നു ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോള്‍ ബോംബ് ആക്രമണം നടത്തിയത്. കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലേക്കുമാണ് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളജിന് മുന്നിലെ വാഹനം തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ധനുവച്ചപുരം റെയില്‍വേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് പൊലീസിന്റെ പിടിയില്‍ ആയിട്ടുണ്ട് എന്നാണ് സൂചന.


