മന്ത്രി വി.എസ് സുനില്‍കുമാറിനെതിരായ വധ ഭീഷണിക്ക് പിന്നില്‍ തൃശൂര്‍ സ്വദേശിയെന്ന് പൊലീസ്. സംഭവത്തിന് പിന്നില്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സുജിന്‍ ആണെന്ന് കണ്ടെത്തി. സൈബര്‍ ക്രൈം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുജിന്‍ ദുബായിലാണ് ഉള്ളത്.
മൂന്ന് ദിവസം മുന്‍പാണ് മന്ത്രി വിഎസ് സുനില്‍ കുമാറിനെതിരെ വധഭീഷണിയുണ്ടാകുന്നത്. ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ഗണ്‍മാനാണ് ഫോണ്‍ എടുത്തത്. നിലപാട് മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.


