നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിയായ ഇ പി ജയരാജന് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇ പി ജയരാജന് ഇന്ന് ഹാജരായത്. കേസില്‍ മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എന്നിവരടക്കമുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു.
നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്നാണ് ഇപി ജയരാജന്റെ വാദം. പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയെ അവഹേളിക്കുകയായിരുന്നെന്നും ഇ പി ജയരാജന് പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. നിയമസഭയുടെ നടപടിക്രമങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ നീക്കമാണ് അന്ന് സഭയില്‍ കണ്ടതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നതത്. കേസ് അടുത്ത മാസം 26ന് കോടതി വീണ്ടും പരിഗണിക്കും.


