ബഹറിൻ: ബഹ്റൈനിലെ ഷോപ്പിങ് മാളിലെത്തിയവരുടെ വീഡിയോ പകര്‍ത്തി മോശം കമ്മെന്റ് ഓട് കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്തിന് 18 കാരനെ പിടികൂടി ചോദ്യം ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
മൊബൈല്‍ ദുരുപയോഗം ചെയ്യുകയും മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് സൈബര്‍ നിയമ പ്രകാരം കേസെടുത്തത്. ഇത് സംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.


