മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.
നേരത്തേ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചതിനാല്‍ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിച്ചില്ല. കൊവിഡ് മുക്തനായി ക്വാറന്റീന് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇക്കാര്യം രവീന്ദ്രന് ഇ.ഡി അധികൃതരെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടിസ് നല്‍കിയത്.
കെ ഫോണ്‍, ലൈഫ് മിഷന് പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതും ചോദ്യം ചെയ്യലില്‍ വിഷയമാകും.


