പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് എസ്.പി ഡി. ശില്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് എസ്.പി രേഷ്മ എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പാലത്തായിയിലെ നാലാംക്ലാസുകാരിയെ ബി.ജെ.പി നേതാവായ അധ്യാപകന് പത്മരാജന് പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രം സ്വീകരിച്ചാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിച്ചത്.