മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ചൗഹാൻ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് നേരത്തെ കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവാണ്. എന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാ സ്നേഹിതരോടും ഉടന്‍ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനുമായി വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ഉടന്‍ തന്നെ ക്വാറന്റീനില്‍ പോകണമെന്നും അപേക്ഷിക്കുന്നുവെന്നും എന്ന് ചൗഹാന് വ്യക്തമാക്കി.

