ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇത് പത്താം തവണയാണ് കോടതിക്ക് മുന്നിൽ കേസ് എത്തുന്നത്.
അച്ഛന് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണം എന്നാണ് കോടതിയില്‍ ബിനീഷ് കോടിയേരി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്കിയ വിശദീകരണത്തില്‍ ഇ ഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 2020 ഒക്ടോബറില്‍ ആണ് ബിനീഷ് അറസ്റ്റിൽ ആയത്. 224 ദിവസമായി പരപ്പന അഗ്രഹാര ജയിൽ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.


