മലപ്പുറത്ത് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചാറ്റ് വിലക്കിയ സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ചൈല്‍ഡ് ലൈന്‍ മുഖേന പരാതി നല്‍കിയത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
സഹോദരന് നിരന്തരമായി ശാരീരിക- മാനസിക പീഡനത്തിന് ഇരയാക്കുന്നതായി കുട്ടി പരാതി നല്‍കിയതോടെയാണ് പൊലീസ് നടപടിയെടുത്തത്. ചങ്ങരംകുളം സിഐ യുവാവിനെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടില്‍ പൊലീസിന് സംശയം തോന്നി. പിന്നാലെയാണ് വൈദ്യ പരിശോധനയിലും കൗണ്‍സിലിങ്ങിലും സത്യം തെളിയുന്നത്.


