സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പ് ഇന്ന് എന്‍.ഐ.എ കോടതിയുടെ അനുമതി തേടും. കോടതിക്ക് പുറമെ കസ്റ്റംസിനും അപേക്ഷ നല്‍കും. സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘമാണ് നേരത്തെ ജയില്‍ മേധാവിക്ക് കത്ത് നല്‍കിയിരുന്നത്.
എന്നാല്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയായതിനാല്‍ കോടതിയെയും കസ്റ്റംസിനെയും സമീപിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.


