നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ്കുമാര് എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസര്‍ഗോഡ് സ്വദേശി വിപിന്‍ലാല്‍ ആണ് പരാതിയുമായി പൊലീസില്‍ സമീപിച്ചത്. സംഭവത്തില്‍ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.