രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് അറസ്റ്റ്. തന്റെ നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മക്കളെ
കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് അടുക്കണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
സംസ്ഥാന ബാലാവകാശ കമ്മീഷന്, ശിശുക്ഷേമ വകുപ്പ് മന്ത്രി , ഡി.ജി.പി എന്നിവര്‍ക്ക് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പരാതി നല്കി. വീഡിയോ രഹ്ന തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ഇക്കാര്യം പുറത്തു വിട്ടത്.
കഴിഞ്ഞദിവസമാണ് ബോഡി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്സ് എന്ന പേരില്‍ പുറത്തിറക്കി യിരിക്കുന്ന ഒരു വീഡിയോയില്‍ രഹ്ന ഫാത്തിമ മക്കളുടെ മുന്നില്‍ നഗ്നയായി കിടന്ന് മക്കള്‍ക്ക് സ്വന്തം മാറ് ചിത്രം വരയ്ക്കാന്‍ നല്‍കിയത്. അതിലൂടെ ഒരു കുറിപ്പും രഹന പങ്കുവെച്ചിരുന്നു. കണ്ണിനസുഖമായി കിടക്കുന്ന രഹ്നയുടെ നെഞ്ചില്‍ മക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഫിനിക്സ് പക്ഷിയുടെ പടം വരയ്ക്കുന്ന ചിത്രമാണ് വീഡിയോയില്‍ ഉള്ളത്.


