പത്തനാപുരം: പെണ്‍കുട്ടിക്ക് മിഠായി നല്കി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വയോധികന് അറസ്റ്റില്‍. കൊല്ലം കടയ്ക്കാമണിലാണ് സംഭവം. കടയ്ക്കാമണ്‍ മാഹീന് മന്‍സിലില്‍ അബ്ദുള്‍ ബഷീറാ(72)ണ് പൊലീസ് പിടിയിലായത്. ബഷീറിന്റെ കടയില്‍ കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിക്ക് എതിരെ ആയിരുന്നു അതിക്രമം.
കുട്ടിക്ക് മിഠായി നല്കിയ ശേഷമായിരുന്നു ഇയാള്‍ ലൈംഗികാതി ക്രമത്തിന് മുതിര്‍ന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.


